Sugumara kurupa Real Story
1984 ജനുവരി 22 ഞായറാഴ്ച്ച പുലർച്ചെ 3 മണിയ്ക്ക് കുന്നം എന്ന ഗ്രാമം സുരേഷ് കുമാർ കതകിലെ ശക്തമായ മുട്ട് കേട്ടാണ് ഉണർന്നത് വഴിയേ പോയ കാർ യാത്രക്കാരനായിരുന്നു അത് . ചേട്ടാ അടുത്തുള്ള വയലിൽ ഒരു കാർ തീ കത്തുന്നു അതിൽ ഡ്രൈവിംഗ് സീറ്റിൽ ആളുണ്ട് പരിഭ്രമം കലർന്ന ശബ്ദത്തോടെ അയാൾ പറഞ്ഞു നിർത്തി. സുരേഷ്കുമാർ ഉടനെ അയൽവാസിയായ രാധാകൃഷ്ണനാശാരിയെ വിളിച്ചുണർത്തി വയലിലേക്ക് കുതിച്ചു . അവിടെ കണ്ട കാഴ്ച്ച കണ്ട് അവർ വിറങ്ങലിച്ചു നിന്നു കറുത്ത അംബാസിഡർ കാർ തീ പടർന്നിരിക്കുന്നു ഉള്ളിൽ സ്റ്റിയറിങ്ങിനു പുറകിലായി കരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു മനുഷ്യ ശരീരം വലതു വശത്തെ ഡോർ തുറന്നു കിടക്കുന്നു തീ പടർന്നെങ്കിലും നമ്പർ വ്യക്തമായി കാണാമായിരുന്നു KLQ 7831 . നാട്ടുകാർ തീ അണയ്ക്കാനുള്ള പരിശ്രമത്തിനിടയിൽ സുരേഷ് കുമാർ അടുത്ത വീട്ടിലെ ഓട്ടോറിക്ഷയിൽ കയറി മാവേലിക്കര സ്റ്റേഷനിലേക്ക് പുറപ്പെട്ടു . സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു ഡ്യൂട്ടിയിൽ ഒരു വിധം അയാൾ വിവരങ്ങൾ ധരിപ്പിച്ചു.കേരളത്തെ നടുക്കിയ ഒരു കേസ് അവിടെ ഒരു കേസ് തുടങ്ങുകയായിരുന്നു പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥ. പുലർച്ചെ 5 മണിയോടു കൂടി തന്നെ പോലീസ് ...
Comments
Post a Comment